ജിദ്ദ :- ലോകത്താകമാനം വ്യാപിച്ചിട്ടുള്ള കോവിഡ് മഹാമാരിയുടെ പശ്ചാതലത്തിൽ ഈ വർഷവും ഹജ്ജിനുള്ള അവസരം സ്വദേശികളും സഊദി അറേബ്യയിലുള്ള വിദേശി കളുമുൾപ്പെടെ അറുപതിനായിരം പേർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചതോടെ ഇന്ത്യയിൽ നിന്നും ഈ വർഷവും ഹജ്ജ് യാത്രയുണ്ടായിരിക്കുകയി ല്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അറിയിച്ചു.
ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള സൗകര്യങ്ങളൊരുക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ അപ്രായോഗികമായിതനാലും, സുരക്ഷിതമായും സമാധാന ത്തോടെയും വിശ്വാസികൾക്കു ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാക്കാൻ നിലവിലെ സാഹചര്യം അനുവദിക്കാത്തതിനാലുമാണ് ഇത്തരമൊരു തീരുമാനം സഊദി അധികൃതർ എടുത്തിട്ടുള്ളത്.
കേരളത്തിൽ നിന്നു ഇത്തവണ ആറായിരത്തി അഞ്ഞൂറ്റി ആറ് (6506) പേരാണ് ഹജ്ജിനു അപേക്ഷിച്ചിരുന്നത്. കോവിഡ് സാചര്യത്തിൽ ഇന്ത്യയിൽ നിന്നും ഈ വർഷത്തെ ഹജ്ജ് യാത്രക്കും അവസരം ലഭിക്കുകയാണെങ്കിൽ യാത്ര പുറപ്പെടുന്നതിനു പതിനാല് ദിവസം മുമ്പ് സഊദി അംഗീകരിച്ച രണ്ട് ഡോസ് വാക്സിനേഷൻ എടുക്കമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ഹജ്ജ് കമ്മിറ്റി സംസ്ഥാന സർക്കാറു മായി ബന്ധപ്പെട്ട് ഹാജിമാർക്ക് വാക്സിനേഷനിൽ പ്രത്യേക പരിഗണന നൽകി ആയിരത്തോളം ഹാജിമാരെ വാക്സിനേഷനുടുപ്പിക്കുകയും സ്വമേധയാ വാക്സിനെടുത്ത് ആയിരത്തോളം ഹാജി മാർ ഉൾപ്പെടെ രണ്ടായിരത്തോളം ഹാജിമാർ രണ്ട് ഡോസ് വാക്സിനേഷൻ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് സഊദിയുടെ ഈ തീരുമാനം.
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ വർഷവും ഹജ്ജിനുള്ള അവസരം സഊദിയിലുള്ളവർക്കു മാത്രമായി പരിമിതപ്പെടുത്തിയതിനാൽ ഇന്ത്യയിൽ നിന്നും ഹജ്ജ് യാത്രയുണ്ടായിരുന്നില്ല. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പതിനായിരത്തി എണ്ണൂറ്റി മുപ്പത്തിനാല് പുരുഷന്മാർ. 4435, സ്ത്രീകൾ 6399) പേർക്കായിരുന്ന കഴിഞ്ഞ വർഷം സെലക്ഷൻ ലഭിച്ചിരുന്നത്. മുടങ്ങിയതിനാൽ ഇവർ അടച്ചിട്ടുള്ള പണവും, രേഖകളും ഹാജിമാർക്കു തിരികെ നൽകുകയും ചെയ്തിരുന്നു.
വർഷങ്ങളായി ഹജ്ജ് എന്ന സ്വപ്നവുമായി കാത്തിരിക്കുന്ന വിശ്വാസികൾക്കു അങ്ങേയറ്റം പ്രയാസമുണ്ടാകുന്ന ഈ സമയത്ത് എല്ലാ ഹാജിമാരും കുടുംബാംഗങ്ങളും നാഥന്റെ വിധിയിൽ അങ്ങേയറ്റം ക്ഷമിക്കുകയും പ്രാർത്ഥനകളിൽ കൂടുതൽ സജീവമാവണമെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അഭ്യർത്ഥിച്ചു.