സര്‍ട്ടിഫിക്കറ്റ് ഇന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു

 



സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്യൂണിറ്റി കോളേജ് നടത്തുന്ന മാര്‍ഷ്യല്‍ ആര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പത്താം തരം പാസായവരായിരിക്കണം അപേക്ഷകര്‍. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ കളരിപ്പയറ്റ്, കുങ്ഫു എന്നിവയാണ് പഠന വിഷയങ്ങള്‍. 15 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി ഇല്ല. അപേക്ഷകള്‍ https://srccc.in/download എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം-33 എന്ന നമ്പറില്‍ ജൂലൈ 31 നകം അയക്കണം. ഫോണ്‍: 9447683169

Previous Post Next Post