ചേലേരി:-ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകി. സ്കൂൾ അധ്യാപകരുടെയും മാനേജ്മെന്റിന്റെയും സഹകരണത്തോടെയാണ് മൊബൈൽ ഫോണുകൾ നൽകിയത്.
വാർഡ് മെമ്പർ എൻപി സുമയ്യത്ത് പ്രധാനാധ്യാപിക എംഒ പുഷ്പവല്ലിയിൽ നിന്ന് ഫോണുകൾ ഏറ്റുവാങ്ങി. അഞ്ച് ഫോണുകളാണ് നൽകിയത്. പിടിഎ പ്രസിഡന്റ് നിസാർ കാട്ടാമ്പള്ളി, നോഡൽ ഓഫീസർ പി എൻ ശ്രുതി, മാനേജ്മെന്റ് പ്രതിനിധി കെ എൻ രാജു, അധ്യാപിക കെസി സുറയ്യ, മുൻ വാർഡ് മെമ്പർ കെ ശാഹുൽ ഹമീദ് സംബന്ധിച്ചു.