സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വച്ച് സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി ആവശ്യപ്പെടുകയായിരുന്നു.പരാതിക്കാരോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് പാർട്ടി രാജി ആവശ്യപ്പെട്ടത്.
ജോസഫൈനെ തടയാൻ മഹിളാ കോൺഗ്രസ് പ്രവർത്തകർ എകെജി സെന്ററിനു മുന്നിലെത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ വ്യാപകമായ വിമർശനമാണ് ജോസഫൈനെതിരെ ഉയർന്നത്.അധികാരത്തിൽ നിന്നും പുറത്താക്കുന്നത് വരെ എം.സി ജോസഫൈനെ വഴിയിൽ തടയുമെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ ഇന്നലെ പ്രസ്ഥാവിച്ചിരുന്നു.
പതിനൊന്ന് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി. പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.
ഒരു വാർത്താ ചാനലിൽ തത്സമയ പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.