നാറാത്ത് :- നാറാത്ത് ആലിൻകീഴിൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കാട്ടാമ്പള്ളി ഭാഗത്ത് നിന്നും നാറാത്ത് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു സംഭവം.
ബ്രേക്ക് തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡരികിലുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്ത ശേഷമാണ് താഴേക്ക് മറിഞ്ഞത്. അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മാത്രമാണ് ഉണ്ടായിരുന്നത്. വാഹനം പൂർണ്ണമായും തകർന്നുവെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
