കോഴിക്കോട് :- കോഴിക്കോട് എരിഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പ് കടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് പാമ്പ് കടിയേറ്റത്. അനഘയെ മെഡിക്കൽ കോളേജിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ശനിയാഴ്ച രാവിലെ ജോലിക്ക് പോകാനായി ധൃതിയിൽ ഇറങ്ങിയതിനിടെ ആണ് സംഭവം. ഷൂ ഇട്ടതിന് പിന്നാലെ ഷൂവിനുള്ളിൽ പാമ്പുണ്ടെന്ന് മനസ്സിലാക്കിയ യുവതി, ഉടൻതന്നെ ഊരി മാറ്റുകയായിരുന്നു. അപ്പോഴേക്കും യുവതിക്ക് പാമ്പ് കടിയേറ്റു.
ഉടൻതന്നെ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമായതിനാൽ ആന്റിവെനം നൽകേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി പാമ്പിനെ പിടികൂടി. യുവതിയെ കടിച്ചത് മൂർഖൻ പാമ്പാണെന്നാണ് വനം വകുപ്പിൽനിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം.
