ആർ.ഉസ്താദ് ആണ്ട് നേർച്ച സമാപിച്ചു


നൂഞ്ഞേരി :- മർഹൂം ആർ അബ്ദുൽ ഖാദർ മുസ്ലിയാർ (പുല്ലൂക്കര ഉസ്താദ്) 25 ആം ആണ്ട് നേർച്ച ഏപ്രിൽ നൂഞ്ഞേരി മർകസുൽ ഹുദയിൽ സമാപിച്ചു. മുഹമ്മദ് കുട്ടി തങ്ങൾ മഖാം, ആർ ഉസ്താദ് സിയാറത്തിന് സയ്യിദ് അബ്ദുൽ റഹ്മാൻ ജമലുല്ലൈലി നേതൃത്വം നൽകി. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തുക്കോയ തങ്ങൾ പതാക ഉയർത്തി. സയ്യിദ് സുഹൈൽ അസ്സഖാഫ്, മുസ്തഫ മൗലവി അൽ ഖാസിമി അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി. രണ്ടാം ദിവസം നടന്ന മജ്ലിസുൽ മഹബ്ബ നസീർ സഅദിയുടെ അധ്യക്ഷതയിൽ ഹാഫിള് അബൂബക്കർ സിദ്ദീഖ് ലത്തീഫി ഉദ്ഘാടനം ചെയ്തു. ഹാഫിള് ഫാഇസ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. രാത്രി നടന്ന വിജ്ഞാന വേദി എം.മുഹമ്മദ് സഅദി (പാലത്തുങ്കര തങ്ങൾ) ഉദ്ഘാടനം ചെയ്തു. അനസ് അമാനി പുഷ്പഗിരി പ്രഭാഷണം നടത്തി.

മൂന്നാം ദിവസം രാവിലെ 11 മണിക്ക് നടന്ന ശിഷ്യ സംഗമത്തിൽ പേരോട് ഉസ്താദ് ഉൾപ്പെടെയുള്ള നിരവധി പണ്ഡിതന്മാർ പങ്കെടുത്തു. രാത്രി ഖത്മുൽ ഖുർആൻ മജ്ലിസും സമാപന സംഗമവും നടന്നു.ഖത്മുൽ ഖുർആൻ മജ്ലിസിന് പി.കെ ഉമർ മുസ് ലിയാർ വാരം നേതൃത്വം നൽകി. പേരോട് അബ്ദുൽ റഹ്മാൻ സഖാഫി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ റഷീദ് ദാരിമി, ഇബ്രാഹിം സഖാഫി കുമ്മോളി, അഷ്റഫ് സഖാഫി പള്ളിപ്പറമ്പ്, ഇ.വി അബ്ദുൽ ഖാദർ ഹാജി, കെ.അബ്ദുൽ സലാം, പി  കെ അബ്ദുൽ ഗഫൂർ, പി.കെ അബ്ദുൽ റഹ്മാൻ മാസ്റ്റർ, അംജദ് മാസ്റ്റർ പാലത്തുംകര, ബഷീർ അർശദി ആറളം, കലാം മൗലവി എന്നിവർ സംസാരിച്ചു.

Previous Post Next Post