മയ്യിൽ:-മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ധന വിലവർധനവിനെതിരെ ബാറ്റ് ഉയർത്തി പ്രതിഷേധ സമരം സംഘടിപ്പിച്ചു.
പി കെ ബഷീറിന്റെ അധ്യക്ഷതയിൽ തളിപ്പറമ്പ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി പി കെ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് മണ്ഡലം സെക്രട്ടറി ബാസിത് മാണിയൂർ,കുറ്റ്യാട്ടൂർ പഞ്ചായത്ത് വാർഡ് മെമ്പർ യൂസുഫ് പാലക്കൽ,ശാകിർ പള്ളിമുക്ക്,എൻ വി ശരീഫ്, ഫാസിൽ , ഫഹദ് പള്ളിമുക്ക് എന്നിവർ പങ്കെടുത്തു
ജംഷീർ പാവന്നൂർ സ്വാഗതവും ബാസിത് നന്ദിയും പറഞ്ഞു.