സംസ്ഥാനത്ത് ലോക് ഡൗൺ നീട്ടില്ല; മുഖ്യമന്ത്രി അവലോകന യോഗം വിളിച്ചു, പ്രഖ്യാപനം അൽപസമയത്തിനകം


 തിരുവനന്തപുരം :-സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടില്ല. സംസ്ഥാന വ്യാപമായി അടച്ചിടേണ്ടെന്ന നിലപാടിലാണ് സര്ക്കാർ. 

ടിപിആർ കുറഞ്ഞ സ്ഥലങ്ങളിൽ മറ്റന്നാൾ മുതൽ കൂടുതൽ ഇളവുകൾ ഉണ്ടാകും. രോഗ വ്യാപന നിരക്ക് കൂടുതലുള്ള പ്രദേശങ്ങളിൽ മാത്രമായി നിയന്ത്രണങ്ങൾ പരിമിതപ്പെടുത്താനാണ് തീരുമാനം. സംസ്ഥാനത്തെ സ്ഥിതി സമഗ്രമായി വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച അവലോകന യോഗം പുരോഗമിക്കുകയാണ്.

Previous Post Next Post