"വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ" ചാലഞ്ച് ഏറ്റെടുത്ത് നളന്ദ ക്ലബ്ബ് , മാലോട്ട്

  


 കണ്ണാടിപ്പറമ്പ് :- മഹാമാരികാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി  മാലോട്ട് എ എൽ പി സ്‌കൂളിലെനിർദ്ധരരായ വിദ്യാർത്ഥികൾക്കായുള്ള സ്മാർട്ട് ഫോൺ ചലഞ്ച് നളന്ദ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഏറ്റെടുത്തു.ആവശ്യമായുള്ള സ്മാർട്ട് ഫോണുകൾ സ്‌കൂൾ അധികൃതർക്ക് കൈമാറി.

ചടങ്ങിൽ ക്ലബ്ബ് രക്ഷാധികാരികളായ രഘുനാഥ്‌ പി, വിജേഷ് കുമാർ, ശിവദാസൻ , വിജേഷ് ഇ പി , ഷിജു എന്നിവരും സ്‌കൂൾ അധ്യാപകരും പി ടി എ ഭാരവാഹികളും  പങ്കെടുത്തു. 

സ്‌കൂളിനു വേണ്ടി  അബ്ദുൾ റസാഖ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി

Previous Post Next Post