കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ സെൻട്രൽ എ എൽപി സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ സംവിധാനം ഒരുങ്ങി.
ഓൺലൈൻ സംവിധാനങ്ങൾ ഇല്ലാത്ത 13 വിദ്യാർഥികൾക്കു പൂർവ അധ്യാപക വിദ്യാർഥികളും നാട്ടുകാരും, സ്കൂളിലെ അധ്യാപകരും കൂട്ടായ്മയിലൂടെ ഫോണുകൾ നൽകി മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ സൗകര്യം ഒരുക്കി.
13 വിദ്യാർഥികൾക്ക് പഠനത്തിനു ആവശ്യമായ സംവിധാനങ്ങൾ ഇല്ലാതിരുന്നത്. വിദ്യാലയ അധികൃതരുടെ അഭ്യർഥനയെ തുടർന്ന് ആവശ്യമായ ഫോണുകൾ നൽകാൻ പൂർവഅധ്യാപകരും വിദ്യാർഥികളും നാട്ടുകാരും തയാറായി മുന്നോട്ടു വരികയാരുന്നു. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് ഫോണുകൾ സ്കൂൾ അധികൃതർക്കു കൈമാറി.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ. ലിജി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എ.വിനോദ്കുമാർ, നോഡൽ ഓഫിസർ എം.കെ. ഷമീറ, എസ് ആർ ജി കൺവീനർ എ.കെ.ഹരീഷ്കുമാർ, സീനിയർ അസിസ്റ്റന്റ് പി.കെ.ശ്രീജ, കെ.ഷൈറ, പി.എസ്. അഖില, കെ.കെ. ഗ്രീഷ്മ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ അംഗം കെ.കെ. റിജേഷ് എന്നിവർ സംസാരിച്ചു.