മയ്യിൽ :- ഇന്ധന വിലവർദ്ധനവിലൂടെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ്സ് മയ്യിൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ പെട്രോൾ പമ്പിൽ "ടാക്സ് പേ ബാക്ക് സമരം" സംഘടിപ്പിച്ചു.
പെട്രോളിന്റെ മേൽ കേന്ദ്ര-സംസ്ഥാന ഗവർമെന്റ് ഏർപെടുത്തിയ അധിക നികുതി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപഭോക്താവിന് തിരിച്ച് നൽകി കൊണ്ട് സമരം യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു.
അനസ് നമ്പ്രം അധ്യക്ഷത വഹിച്ചു. മനാഫ് കൊട്ടപ്പൊയിൽ, എം.പി.റൗഫ് ,കെ.സിനാൻ, കെ.നൗഷാദ് , എം.പി.ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.