എസ് എസ് എഫ് മയ്യിൽ സെക്ടർ ചർച്ച സംഗമം നടത്തി


മയ്യിൽ :ജൂൺ 19 വായനാ ദിനവുമായി ബന്ധപ്പെട്ട് എസ്എസ്എഫ് മയ്യിൽ സെക്ടർ "വായനയുടെ രസതന്ത്രം" എന്ന പേരിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. 

വായനാ വിചാരത്തിന്റെ പ്രായോഗിക പ്രാധാന്യവും ഓൺലൈൻവായനകളുടെ പ്രവിശാലമായ സാധ്യതകളും പ്രധാന പ്രതിപാദ്യ വിഷയങ്ങൾ ആയി.  

മയ്യിൽ സെക്ടർ കലാലയം സെക്രട്ടറി സലാം അമാനി പാലത്തുങ്കരയുടെ അധ്യക്ഷതയിൽ ജില്ലാ പ്രവർത്തക സമിതി അംഗം അഡ്വക്കറ്റ് റംഷാദ് ഇരിട്ടി ഉദ്ഘാടനം നിർവഹിച്ച് ചർച്ചകൾക്ക് നേതൃത്വം നൽകി.

പരിപാടിയിൽ അഫ്സൽ അലി മയ്യിൽ സ്വാഗതവും റാസി കടൂർ നന്ദിയും പറഞ്ഞു.

Previous Post Next Post