കുവൈത്ത് സിറ്റി :- ഒന്നരവർഷത്തോളം വിദേശികൾക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്ക് കുവൈത്ത് നീക്കുന്നു. ഓഗസ്റ്റ് ഒന്നുമുതൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് പ്രവേശനം അനുവദിക്കാൻ കുവൈത്ത് മന്ത്രിസഭായോഗം തീരുമാനിച്ചു. കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് പ്രവേശനാനുമതി.
ഫൈസർ, ആസ്ട്രെസെനക്ക, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന അസ്ട്രസെനക്ക വാക്സിൻ കുവൈത്ത് അംഗീകരിച്ചതിനാൽ ഒട്ടനവധി പ്രവാസികൾക്ക് മടക്കം എളുപ്പമാകും.