ചേലേരി: കഴിഞ്ഞ ദിവസം കനത്ത മഴയിൽ കാരയാപ്പിൽ മതിലിടിഞ്ഞ് വീണ വീടും സ്ഥലവും ശുചീകരിച്ചു. കൊളച്ചേരി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ശുചീകരണം. യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, വൈറ്റ് ഗാർഡ് ക്യാപ്റ്റൻ കെ.സി.മുഹമ്മദ് കുഞ്ഞി, അബ്ദുറഹിമാൻ കരയാപ്(അന്തായി) എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ കെ മുസ്തഫ സ്ഥലം സന്ദർശിച്ചു.