രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ദുബൈയിലേക്കുള്ള പ്രവേശന വിലക്ക് നീങ്ങുന്നു

 


ദുബൈ :- യു.എ.ഇയിലേക്കുള്ള പ്രവേശന വിലക്ക് നീക്കുന്നതിന്റെ സൂചന നൽകി ദുബൈ പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചു. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്കാണ് ദുബൈ പ്രവേശനം നൽകാൻ ഒരുങ്ങുന്നത്. 

നിബന്ധനകൾ ജൂൺ 23 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ നാട്ടിൽ കുടുങ്ങിയ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ആശ്വാസമേകും. അതേസമയം, ജൂൺ 23 മുതൽ യാത്രാവിലക്ക് നീക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നിലവിൽ ജൂ ലൈ ആറ് വരെ വിമാന സർവീസ് ഉണ്ടാവില്ലെന്ന് എമിറേറ്റ്സും എയർഇന്ത്യയും അറിയിച്ചിരുന്നു. പുതിയ നിബന്ധന നിലവിൽ വന്നതോടെ അടുത്ത ദിവസം തന്നെ വിമാന സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷ.

യു.എ.ഇ അംഗീകരിച്ച വാക്സിൻ സ്വകീരിച്ചവർക്കാണ് അനുമതി നൽകാൻ ഒരുങ്ങുന്നത്. ഇന്ത്യക്ക് പുറമെ നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലുള്ളവർക്കും മടങ്ങിയെത്താൻ വഴിയൊരുക്കും. ദുബൈ ദുരന്ത നിരവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്.

48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധന ഫലം ഹാജരാക്കണം. യാത്രക്ക് നാല് മണിക്കൂറിനുള്ളിൽ എടുത്ത റാപിഡ് പി.സി.ആർ ടെസ്റ്റും നടത്തണം. ദുബൈ വിമാനത്താവളത്തിൽ എത്തുമ്പോഴും പരിശോധന നടത്തണമെന്നും അധികൃതർ അറിയിച്ചു.

Previous Post Next Post