കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ യാഗോത്സവ ദിനമായമിഥുനമാസത്തിലെ അത്തം ദിനത്തിൽ യാഗോത്സവ സമാപന ചടങ്ങുകൾ തുങ്ങി. മകം, പൂരം, ഉത്രം നാളുകളിലായിരുന്നു കലപൂജകൾ.
അത്തം നാളിലെ പ്രധാന ചടങ്ങുകൾ പൊന്നിൻ ശീവേലി, വാളാട്ടം, തേങ്ങയേറ്, പായസ നിവേദ്യം ‘കൂത്ത് സമർപ്പണം എന്നിവയാണ്.
ശീവേലി മദ്ധ്യത്തിൽ “വാളാട്ടം”. ശീവേലി കഴിഞ്ഞാലാണ് തേങ്ങയേറ് ചടങ്ങ്.
അമ്മാറക്കലിനും പൂവറക്കും മദ്ധ്യേയുള്ള കല്ലിലാണ് തേങ്ങയേറ് നടക്കുന്നത്. കുടിപതികൾ എന്ന സ്ഥാനീകരാണ് തേങ്ങയേറ് നടത്തുക.
കുടിപതികൾ വയസ്സു ക്രമത്തിൽ സ്വഭവനത്തിൽ നിന്നും കൊണ്ടുവന്ന തേങ്ങകൾ മേൽ വിവരിച്ച കല്ലിൽ എറിഞ്ഞുടക്കുന്നു.
മണത്തണയിലെ താല് നായർ തറവാട് കളാണ് കുടിപതികൾ .പുരുഷന്മാരാണ് സ്ഥാനീകർ. മത്തത്തണ കരിമ്പന ഗോപുരത്തിൽ സൂക്ഷിച്ചിരിക്കുന്ന സ്വർണ്ണം,വെളളി പാത്രങ്ങളും തിരുവാഭരണങ്ങളും അവിടെ നിന്നും ഉൽസവാരംഭ നാളായ ഭണ്ഡാരം എഴുന്നള്ളത്ത് നാൾ10 നാഴിക ദൂരമുള്ള തൃച്ചെറുമണിൽ കാൽനടയായി എഴുന്നള്ളിച്ച് എത്തിക്കേണ്ടതും തൃക്കല ശാട്ടിന്നു ശേഷം മണത്തണ കരിമ്പന ഗോപുരത്തിൽ തിരിച്ച് എത്തിക്കേണ്ടതും കൂടിപതികളുടെ കടമയാണ്.ഉൽസവാരംഭമായ നീരെഴുന്നള്ളത്ത് മുതൽ കലശാട പിറ്റെന്നാൾ ( വറ്റടി നാൾ വരെ) കുടിപതികൾ വ്രതത്തോടു കൂടിയിരിക്കണം.
തൃച്ചേറുമന്ന് യാഗോത്സത്തിലെ സ്ഥാനീകരിൽ പാരമ്പര്യ ഊരാളമാരും കൂടി പതികളും വാളശ്ശന്മാരും മാത്രമേ ഇത്രയും ദീർഘനാൾ വ്രതമനുഷ്ടിക്കുന്ന സ്ഥാനികരുള്ളു.
തേങ്ങയേറിലേക്ക് തന്നെ വരാം. ആധുനിക ഉത്സവങ്ങളിൽ ഉത്സവാവസാനം നടക്കുന്ന വെടിക്കെട്ടിന് സമാനമായിരിക്കാം തേങ്ങയേറ് ചടങ്ങ്
എന്ന നുമാനിക്കുന്നതിലും തെറ്റില്ലന്നു ചിലർ കരുതുന്നു.