പള്ളിപ്പറമ്പ്: കോടിപ്പോയിൽ എസ് എസ് എഫ് ഇരുപത്തിയെട്ടാമത്തെ ബ്ലോക്ക് സാഹിത്യോത്സവ് സമാപിച്ചു.
ഓൺലൈനിൽ രണ്ടു ദിവസങ്ങളിലായി ഇരുപത്തിയഞ്ചോളം മത്സരങ്ങളിൽ 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി സി കെ അബ്ദുൽഹഖ് നിന്റെ അധ്യക്ഷതയിൽ എസ്എസ്എഫ് കമ്പിൽ ഡിവിഷൻ ജനറൽ സെക്രട്ടറി ജാബിർ നിരത്ത് പാലം ഉദ്ഘാടനം ചെയ്തു.
സമാപന സംഗമം വി സി മുഹമ്മദ് താഹയുടെ അധ്യക്ഷതയിൽ മർകസുൽ ഇർഷാദിയ്യ പ്രസിഡണ്ട് പി ടി അഷ്റഫ് സഖാഫി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കമ്പിൽ സോൺ പബ്ലിക് റിലേഷൻ സെക്രട്ടറി അഷ്റഫ് ചേലേരി, അബ്ദുറഹ്മാൻ ഹാജി, എസ്എസ്എഫ് കൊളച്ചേരി സെക്ടർ സെക്രട്ടറി വി സി തമീം, റഹീം കാവും ചാൽ, മുഹമ്മദ് ബിഷർ പി ടി, സാബിത്, എന്നിവർ പ്രസംഗിച്ചു.
ആദിൽ വി സി, സ്വാലിഹ് ടി വി, ജാമിഹ് വി പി, സമീഹ്, അബ്ദുൽ ഹക്ക്, താഹ വി സി എന്നിവർ പരിപാടികൾ നേതൃത്വം നൽകി. ടി വി സമീഹ് നന്ദി പറഞ്ഞു.