മയ്യിൽ :- ഭാരതിയ ദളിത് കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്ത്വത്തിൽ മഹാനായ അയ്യങ്കാളിയുടെ 80-ാ ചരമ വാർഷിക ദിനം കൊറളായി പ്രിയദർശിനി ഹാളിൽ സമുചിതമായി ആചരിച്ചു.ഛായ ചിത്രത്തിന് മുമ്പിൽ പുഷ്പാർച്ചന നടത്തി.തുടർന്ന് നടത്തിയ അനുസ്മരണ യോഗം ഭാരതിയ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ ഉദ്ഘാടനം ചെയതു.
ചരമവാർഷിക ദിനത്തോടു അനുബന്ധിച്ച് കൊറളായി ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ മയ്യിൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി ശശിധരൻ വിതരണം ചെയ്തു. ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി രഘു തായത്ത് വയൽ മുഖ്യ പ്രഭാഷണം നടത്തി .
ആശംസ അർപ്പിച്ചു കൊണ്ട് ജനറൽ സെക്രട്ടറി ഷിജാ അനിൽ, മണ്ഡലം കൊൺഗ്രസ് വൈസ് പ്രസിഡണ്ട് മമ്മു കൊറളായി, ബുത്ത് പ്രസിഡണ്ടു എൻ.പിസൈനുദ്ദീൻ, പി.ടി.എ. പ്രസിണ്ടണ്ട് കെ.ഷിബു എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് ഒ. ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രതീഷ് കോറ ലായി സ്വാഗതവും ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ അജയൻ നന്ദിയും പറഞ്ഞു.