കണ്ണൂർ :- ലോക്ഡോണിന്റെ കാലത്ത് ജനം തൊഴിലും ഉപജീവന മാർഗ്ഗവുമില്ലാതെ പൊറുതിമുട്ടുമ്പോൾ ഇന്ധന വിലവർദ്ധനവ് തടഞ്ഞു നിർത്തുന്നതിൽ കേന്ദ്ര-കേരള സർക്കാരുകൾ കുറ്റകരമായ നിസ്സംഗത പുലർത്തുകയാണെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ: അബ്ദുൽകരീം ചേലേരി ആരോപിച്ചു.
ഇന്ധനവില വർദ്ധനവിനെതിരെ മുൻസിപ്പൽ - പഞ്ചായത്ത് കേന്ദ്രങ്ങളിലെ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സംഗമത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ കാൽടെക്സിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോക്ഡോൺ കാലത്ത് 37 ദിവസത്തിനുള്ളിൽ 21 തവണയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത്. കേന്ദ്രം എക്സൈസ് തീരുവ കൂട്ടുമ്പോൾ സംസ്ഥാന സർക്കാർ നികുതി കുറച്ച് ജനങ്ങളെ സഹായിക്കുന്ന യുഡിഎഫ് ഭരണകാലത്തെ പതിവ് രീതിയിൽ നിന്ന് വിഭിന്നമായി ഇപ്പോഴത്തെ കേരള സർക്കാർ ജനങ്ങളെ കൊള്ളയടിക്കുന്നതിന് കൂട്ടുനിൽക്കുകയാണെന്ന് കരീം ചേലേരി കുറ്റപ്പെടുത്തി. കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സീ. സമീർ അധ്യക്ഷത വഹിച്ചു. മസ്ക്കറ്റ് റുവി കെ എം സി സി സെക്രട്ടറി സിദ്ദീഖ് മാതമംഗലം, കണ്ണൂർ മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് ടി കെ നൗഷാദ്, ബിപി ആഷിക്, ഹസിർ താണ, നസീർ പുതിയാണ്ടി, ഇസ്മത്തുള്ള അറക്കൽ, സകരിയതാണ പ്രസംഗിച്ചു.കണ്ണൂർ മുനീശ്വരൻ കോവിലിന് മുൻവശത്തുള്ള പെട്രോൾ പമ്പിന് മുന്നിൽ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.പി. താഹിർ ഉൽഘാടനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ ട്രഷറർ അൽത്താഫ് മാങ്ങാടൻ, മണ്ഡലം പ്രസിഡണ്ട് സി.എം ഇസ്സുദ്ദീൻ, പ്രവാസി ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി. ഇസ്മയിൽ പ്രസംഗിച്ചു. പയ്യന്നൂർ പെരുമ്പയിൽ ജില്ലാ സെക്രട്ടറി കെ ടി. സഹദുളള ഉൽഘാടനം ചെയ്തു.കെ.എ ഇബ്രാഹിം കുട്ടി ഹാജി, പി.ഹംസ കുട്ടി ഹാജി, എസ്.കെ.നൗഷാദ്, കെ.എം.ശരീഫ്, അശറഫ്സീറായി പ്രസംഗിച്ചു.
കണ്ണൂർ സിവിൽ സ്റ്റേഷൻ മുൻ വശത്തുള്ള പെട്രോൾ പമ്പിന് മുന്നിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി.സമീർ ഉൽഘാടനം ചെയ്തു.ടി.കെ നൗഷാദ്, നജാത്ത് തെക്കീബസാർ, ആശിഖ് കുരിക്കളകത്ത്, ഇസ്മത്ത് കസാനക്കോട്ട പ്രസംഗിച്ചു.
താണയിൽ കണ്ണൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ഫാറൂഖ് വട്ടപ്പൊയിൽ ഉൽഘാടനം ചെയ്തു.കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ, സി സമീർ ,ടി.കെ.നൗഷാദ് എം.ശഫീക്ക് ,റിഷാംതാണ, ബി.പി.ആശിഖ് പ്രസംഗിച്ചു.