മുഖ്യമന്ത്രിയുടെ വാക്‌സിൻ ചാലഞ്ച് ; വിളയിച്ചെടുത്ത കാർഷിക വിളകൾ സംഭാവന ചെയ്ത് നണിയൂരിലെ അമ്മയും മകനും



കൊളച്ചേരി :-
മുഖ്യമന്ത്രിയുടെ വാക്‌സിൻ ചാലഞ്ച് ഏറ്റെടുത്ത്  ദുരിതാശ്വാസനിധിയിലേക്ക് കൊളച്ചേരി നണിയൂരിലെ കെ വി നാരായണിയും മകൻ കെ വി ജനാർദ്ദനനും തങ്ങളുടെ കാർഷിക വിളകൾ സംഭാവന ചെയ്തു. 
നെല്ല് , വാഴക്കുല അടക്കമുള്ള വിളകളാണ് ഇവർ  കർഷക സംഘം മയ്യിൽ ഏറിയ കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറിയത്.
കർഷക സംഘം മയ്യിൽ ഏറിയ സിക്രട്ടറി എം ദാമോദരൻ , കൊളച്ചേരി വില്ലേജ് സെക്രട്ടറി കെപി സജീവ്, സിപിഎം ലോക്കൽ സെക്രട്ടറി സത്യൻ എന്നിവർ ചേർന്ന് വിളകൾ  ഏറ്റുവാങ്ങി.

Previous Post Next Post