ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കാനുള്ള നടപടിയാകുന്നതായി ജില്ലാ കലക്ടർ


കണ്ണൂർ :-
ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കാനുള്ള നടപടിയാകുന്നതായി ജില്ലാ കലക്ടർ അറിയിച്ചു.ഇതുസംബന്ധിച്ച് ഇന്ന് ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ   ഉപകരണം ലഭ്യമാക്കാനായി ഇതിനകം 1.45 കോടി രൂപ ലഭ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്.

2021-22 അക്കാഡമിക വർഷത്തിൽ കുട്ടികൾക്ക് ഓൺലൈൻ സംവിധാനം വഴി പഠന സൗകര്യം ഒരുക്കുന്നത്തിന്റെ മുന്നോടിയായി SSA, ഒരു അപര്യാപ്തത പഠന സർവ്വേ നടത്തിയിരുന്നു.അതിൽ 3605 കുട്ടികൾക്ക് സൗകര്യം ഇല്ല എന്ന് കണ്ടെത്തി.  

താഴെ പറയുന്നവയുമായി ബന്ധപ്പെട്ട കാരണങ്ങൾ ( ഡിജിറ്റൽ ഗാപ്)ആണ് പൊതുവെ പരിഹരിക്കേണ്ടത് എന്നും ബോധ്യപ്പെട്ടു:

1)വൈദ്യുതി സപ്ലൈ

2)Net കണക്ടിവിറ്റി

3)gadgets തീരെ ഇല്ലാത്തത്

4)അടിസ്ഥാന സൗകര്യം ഇല്ലാത്തത്

5)അധ്യാപകർക്ക് ബന്ധപ്പെടാൻ കഴിയാത്ത remote ഏരിയ യിൽ താമസിക്കുന്നത്

6)CWSN (Children With Special Needs)  സാങ്കേതിക സംവിധാനങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കാത്തത്

7)പൊതു പഠന കേന്ദ്രങ്ങളിലേക്ക് വരാനും പോകാനുമുള്ള അസൗകര്യങ്ങൾ.

 പഠനോകരണം ഇല്ലാത്തവരായി ജില്ലയില്‍ ആകെയുള്ളത്.രണ്ടായിരത്തോളം കുട്ടികളാണ്. ഇവർക്ക് സർക്കാർ മുൻകൈ എടുത്താണ് ഉപകരണങ്ങൾ ലഭ്യമാക്കുന്നത്. 

ജില്ലയില്‍ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 5882 വിദ്യാര്‍ഥികളാണ് ഒന്നുമുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്നത്. ഇവരില്‍ 655 പേര്‍ക്കാണ് സ്വന്തമായി ഓണ്‍ലൈന്‍ പഠനത്തിനുള്ള ഉപകരണം ഇല്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്. ഒന്നാമത്തെ മുൻഗണനയെന്ന രീതിയിൽ  655 പേർക്കും ഉപകരണങ്ങൾ നൽകും.

ജില്ലയില്‍  ഇന്റനെറ്റ് ലഭ്യത  പൂർണ്ണമായും  ഭാഗികമായും  പ്രശ്‌നങ്ങളുണ്ട്. ഇത് പരിഹരിക്കുന്നതിന് ടെലികോം കമ്പനികളുടെ യോഗം കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ത്തിരുന്നു. മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കുന്നതിനു്ള്ള തുടർ നടപടികള്‍ ആലോചിക്കുന്നതിനായി ശനിയാഴ്ച (ജൂണ്‍ 12) പകല്‍ രണ്ട് മണിക്ക് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ യോഗം ചേരും.

Previous Post Next Post