കണ്ണൂർ:കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് (സി.എ.കെ.സി) കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ കലക്ടറേറ്റ് പടിക്കൽ പ്രതിഷേധ കല്യാണം നടത്തി.
ഞങ്ങൾക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി സി.എ.കെ.സി സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് കല്യാണം.
തകർന്നടിഞ്ഞ കാറ്ററിംഗ് മേഖല രക്ഷിക്കുക, കല്യാണങ്ങളിൽ കുറഞ്ഞത് 200 പേരെയെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പങ്കെടുപ്പിക്കാൻ അനുവദിക്കുക, ബാങ്ക് വായ്പകൾക്ക് മൊറോട്ടോറിയം അനുവദിക്കുക, കാറ്ററിംഗ് പാചകമേഖലയിലെ തൊഴിൽ സംരക്ഷിക്കുക, സർക്കാർ നീതി പുലർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് ഇന്ന് കലക്ട്രേറ്റ് പടിക്കൽ കല്യാണ സമരം നടത്തിയത്.
ജില്ലാ പ്രസിഡന്റ് റഷീദ് എം ആർ, ജില്ലാ ജനറൽ സെക്രട്ടറി സാജു വാകാനി പുഴ, സിജു ബ്ലൂബെറി, റാഷിദ് പുതിയങ്ങാടി, രാജേഷ് റോസ് റോസ്, ബിജു കലയെ കാട്ടിൽ, മനോജ് അബിയാ, ബോബി രാജ് കൂത്തു പറമ്പിന്റെ സെവൻ സ്റ്റാർ, അഖിൽ പാനൂർ, അഷറഫ് പെരും തൊടി, ഷറഫു മാട്ടൂൽ,തുടങ്ങിയ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.