കൊളച്ചേരി:- കമ്പിൽ എ എൽ പി സ്കൂളിലെ ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർഥികൾക്ക് ഫോൺ വിതരണം ചെയ്തു.
ചോയിച്ചേരി വാട്സ്പ്പ് കൂട്ടായ്മ, PTA, ടീച്ചേഴ്സ് എന്നിവർ നൽകിയ തുക ഉപയോഗിച്ചാണ് സ്കൂൾ ജാഗ്രത സമിതി ഫോൺ വാങ്ങി നൽകിയത്.
ഗ്രാമ പഞ്ചായത്ത് മെമ്പർ സി. ഗിരിജ, സ്കൂൾ ഹെഡ്മിസ്ട്രസ് കെ. സ്മിത, PTA പ്രസിഡൻ്റ് പി.ടി രമേശൻ, എ. അനിൽശ്രി, കെ.വി ഹനീഫ തുടങ്ങിയവർ വിദ്യാർഥികളുടെ വീട് സന്ദർശിച്ച് ഫോൺ കൈമാറി.