കമ്പിൽ:- ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് SKSSF സംസ്ഥാന കമ്മിറ്റി വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം കൊളച്ചേരി പോസ്റ്റോഫീസ് പരിസരത്ത് നടന്നു.
കമ്പിൽ മേഖല പ്രതിഷേധ സമരം പ്രസിഡണ്ട് സുബൈർ ദാരിമിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ DCC പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു. SKSSF സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ബഷീർ അസ് അദി നമ്പ്രം വിഷയാവതരണം നടത്തി.
DCC സെക്രട്ടറി രജിത്ത് നാറാത്ത്, കൊളച്ചേരി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് KM ശിവദാസൻ, SKSSF ജില്ലാ സെക്രട്ടറി നാസർ ഫൈസി പാവന്നൂർ, ഇൻഷാദ് മൗലവി പള്ളേരി, നിയാസ് അസ് അദി, മുഷ്താഖ് ദാരിമി,യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം സെക്രട്ടറി സിദ്ദിഖ് പാട്ടയം, അബ്ദുൽ ബാരി നെല്ലിക്കപ്പാലം, റിയാസ് കമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
മേഖല സെക്രട്ടറി റിയാസ് പാമ്പുരുത്തി സ്വാഗതവും വൈസ് പ്രസിഡന്റ് മുനീർ അസ് അദി നന്ദിയും പറഞ്ഞു.