കുടുംബവഴക്കിനിടെ സഹോദരനെ സ്ക്രൂ ഡൈവർ കൊണ്ട് കുത്തി ;പ്രതി അറസ്റ്റിൽ

 



കമ്പിൽ:മദ്യപിച്ച് വീട്ടിലെത്തി കുടുംബവഴക്കിനിടെ സഹോദരനെ സ്ക്രൂ ഡൈവർ കൊണ്ട് കുത്തി . പ്രതി അറസ്റ്റിൽ.  കമ്പിൽ സ്വദേശി ചെറു വാക്കര ഹൗസിൽ ഹരീഷി(35)നാണ് ഗുരുതരമായി പരിക്കേറ്റത് സാരമായി പരിക്കേറ്റ ഇയാളെ മംഗലാപുരത്തെ സ്വകാര്യാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. 


സംഭവവുമായി ബന്ധപ്പെട്ട് സഹോദരൻ രതീഷി (40) നെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയതിനെ തുടർന്ന് സഹോദരൻ ചോദ്യം ചെയ്തി നെ തുടർന്ന് കുടുംബ വഴക്കാക്കുകയും ഇതിനിടെ കാർ പെന്റർ തൊഴിലിയായപ്രതി സ്ക്രൂ ഡൈവർ ഉപയോഗിച്ച് സഹോദരന്നെ കുത്തുകയായിരുന്നു. 


വയറിന് സാരമായി പരിക്കേറ്റ ഹരീഷിനെ ബന്ധുക്കൾ ഉടൻ പരിയാരം മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും ഗുരുതരമായതിനാൽ മംഗലാപുരത്തേ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. 


തുടർന്ന് മയ്യിൽ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു.

Previous Post Next Post