ഒമാനില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും മയ്യില്‍ സ്വദേശിയുടെ ഒരുകോടിയിലേറെ രൂപയുമായി മുങ്ങിയ യുവാവിനെതിരേ



 

മയ്യിൽ: വിദേശത്ത് സൂപ്പർ മാർക്കറ്റിൽ ബ്രാഞ്ച് മാനേജരായി ജോലി ചെയ്യുന്നതിനിടെ സ്ഥാപനത്തിൽ നിന്നും ഒരു കോടിപതിനേഴ് ലക്ഷത്തി എൺപതിനായിരം രൂപയുമായി മുങ്ങിയ യുവാവിനെതിരെ പരാതിയിൽ പോലീസ് വിശ്വാസവഞ്ചനക്ക് കേസെടുത്തു. 

കാടാച്ചിറ ആഡൂർ സ്വദേശി ദിൽഷാദിനെതിരെയാണ് കേസെടുത്തത്. ഗൾഫിൽ വിവിധ സ്ഥലങ്ങളിൽ സൂപ്പർ മാർക്കറ്റുള്ള മയ്യിൽ പാവന്നൂർ മൊട്ടയിലെ മുഹമ്മദ് കുഞ്ഞിയാണ് പരാതിക്കാരൻ ഒമാനിലെ സൂപ്പർ മാർക്കറ്റിലെ ബ്രാഞ്ച് മാനേജരായ പ്രതി 2014 – മുതൽ 2021 കാലയളവിൽ സ്ഥാപനത്തിൽ നിന്നും 62,000 ഒമാൻ ദിർഹം (1,17,80,000)തട്ടിയെടുത്ത് മുങ്ങി എന്നാണ് പരാതി. 

തുടർന്ന് ഒമാൻ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഇയാളുടെ പാസ്പോർട്ട് കണ്ടുകെട്ടിയെങ്കിലും പ്രതി മറ്റൊരു പാസ്പോർട്ട് ഉപയോഗിച്ച് സ്ഥലം വിട്ടതായി കണ്ടെത്തി. 


നാട്ടിലെത്താൻ സാധ്യതയുള്ളതിനാൽ പരാതിക്കാരൻ ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. 

തുടർന്ന് പരാതി ജില്ലാ പോലീസ് മേധാവി യുടെ നിർദേശപ്രകാരം മയ്യിൽ പോലീസ് വിശ്വാസവഞ്ചനക്ക് കേസെടുത്തു. 

മയ്യിൽ പോലീസ് ഇൻസ്പെക്ടർ ബഷീർ ചിറക്കലിനാണ് കേസന്വേഷണ ചുമതല

Previous Post Next Post