പുതിയതെരു: കാർ ഡിവൈഡറിൽ കയറി ഡ്രൈവർക്ക് പരിക്ക്. ശനിയാഴ്ച രാത്രി പുതിയതെരു ദേശീയപാതയിൽ പഴയ സ്റ്റൈലോ ജങ്‌ഷനിലാണ് അപകടം.
കണ്ണൂർ ഭാഗത്തുനിന്ന് തളിപ്പറമ്പ് ഭാഗത്തെക്ക് പോകുകയായിരുന്നു കാർ ഡ്രൈവർ തളിപ്പറമ്പ് സ്വദേശി മനാഫിന് തലയ്ക്ക് നിസ്സാര പരിക്കേറ്റു.
ഇയാളെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലാക്കി. വളപട്ടണം പോലീസെത്തി കാർ റോഡിൽനിന്ന് മാറ്റി.