കാഞ്ഞിരത്തറ:- പുഴാതി സെൻട്രൽ യുപി സ്കൂളിലെ സ്മാർട്ട്ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്കുള്ള സ്മാർട്ട്ഫോണുകളുടെയും പഠനോപകരണങ്ങളുടെയും വിതരണം അധ്യാപകരുടേയും വിദ്യാലയ പഠന സമിതിയുടെയും ആഭിമുഖ്യത്തിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി ശ്രുതിയുടെ അധ്യക്ഷതയിൽ അഴീക്കോട് നിയോജക മണ്ഡലം എംഎൽഎ ശ്രീ കെ വി സുമേഷ് നിർവഹിച്ചു.
ചടങ്ങിൽ സ്കൂൾ എച്ച് എം പ്രമോദ് എം വി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ ശ്രീമതി. കെ ഗൗരി, ശ്രീ. എൻ ശശീന്ദ്രൻ എന്നിവർ ആശംസ അർപ്പിച്ചു. സ്കൂൾ നോഡൽ ഓഫീസർ ശ്രീ റിഗേഷ് മാസ്റ്റർ നന്ദിയും പറഞ്ഞു.