മയ്യിൽ:- മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ 20 പി.പി.ഇ. കിറ്റുകൾ IRPC കയരളം ലോക്കൽ ഗ്രൂപ്പ് പഞ്ചായത്തിന് കൈമാറി.
പഞ്ചായത്തിൽ നടന്ന ചടങ്ങിൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിഷ്ണക്ക് CPI(M) കയരളം LC സെക്രട്ടരി ടി.പി. മനോഹരനും, ലോക്കൽ ഗ്രൂപ്പ് ചെയർമാൻ എം.കെ.രാജീവനും, കൺവീനർ കെ.ദാമോദരനും ചേർന്ന് കൈമാറി.
ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.ടി.രാമചന്ദ്രൻ, മെമ്പർമാരായ എം. അസ്സിനാർ, രവിമാസ്റ്റർ, സതീദേവി, അജിത എന്നിവരും, IRPC വളണ്ടിയർ രാജേന്ദ്രനും പങ്കെടുത്തു.