മട്ടന്നൂർ നഗരസഭ കൗൺസിലർ രാജിവച്ചു


മട്ടന്നൂർ
: മട്ടന്നൂർ നഗരസഭ കൗൺസിലർ രാജിവച്ചു. യുഡിഎഫിലെ മുസ്ലിം ലീഗ് കൗൺസിലർ എം.കെ. നജ്മയാണ് രാജിവച്ചത്.

ഗവ. സ്കൂളിലേക്ക് അധ്യാപികയായി നിയമനം ലഭിച്ചതിനെ തുടർന്നാണ് രാജിവെച്ചത്.

നഗരസഭ സെക്രട്ടറി ഇൻ ചാർജ് പി.വി. നിഷക്കാണ്  രാജിക്കത്ത് നൽകിയത്.

Previous Post Next Post