സെന്‍റ് പീറ്റേഴ്സ്ബർഗ്:- യൂറോ കപ്പ് ക്വാർട്ടറിലെ ആദ്യ മത്സരത്തിൽ സ്പെയ്ൻ ഇന്ന് സ്വിറ്റ്സർലൻഡിനെ നേരിടും. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബർഗില്‍ രാത്രി 9.30നാണ് കളി തുടങ്ങുക.
ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ അട്ടിമറിച്ചാണ് സ്വിറ്റ്സർലൻഡ് ക്വാർട്ടർ പോരിനെത്തുന്നത്. അതേസമയം ക്രൊയേഷ്യയെ ഗോൾമഴയിൽ മുക്കി സ്പെയ്നും വരുന്നു. യൂറോയുടെ ചരിത്രത്തിലാദ്യമായി ഇരുവരും നേർക്കുനേർ വരുന്നു എന്നതാണ് കൗതുകം.
ഇറ്റലിയും ബെൽജിയവും തമ്മിലാണ് രണ്ടാം ക്വാർട്ടർ. തുർക്കി, സ്വിറ്റ്സർലൻഡ്, വെയിൽസ്, ഓസ്ട്രിയ ടീമുകളെ മറികടന്ന് വരുന്ന ഇറ്റലിക്ക് കരുത്ത് തെളിയിക്കാനുള്ള പരീക്ഷയാകും ക്വാർട്ടർ പോരാട്ടം. സൂപ്പർ താരങ്ങളുടെ പരിക്ക് ബെൽജിയത്തിന് പ്രതിസന്ധി.