ശാന്തിതീരം വാതക ശ്മശാനം തുറന്നു

 



കണ്ണൂർ:-കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പയ്യാമ്പലത്ത് നിര്‍മ്മിച്ച ശാന്തിതീരം വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം എം പി കെ സുധാകരന്‍ നിര്‍വഹിച്ചു. 

കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനായി. എംഎല്‍എ കെ വി സുമേഷ്  മുഖ്യാതിഥിയായി.

കോര്‍പ്പറേഷന്റെ പദ്ധതി തുകയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സാമൂഹ്യപ്രതിബദ്ധതാ ഫണ്ടും ഉപയോഗിച്ചാണ് ഒരു കോടി 25 ലക്ഷം രൂപ ചെലവില്‍ പയ്യാമ്പലത്ത് ആധുനികരീതിയിലുള്ള വാതക ശ്മശാനം നിര്‍മ്മിച്ചത്. 

ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ ഇവിടെ സംസ്‌കരിക്കാന്‍ ആവും. ആദ്യഘട്ടത്തില്‍ കൊവിഡ് ബാധിതരുടെ മൃതദേഹം മാത്രമാണ് ഇവിടെ സംസ്‌കരിക്കുന്നത്. ഇത് നേരത്തെ ഉള്ളതുപോലെ സൗജന്യമായിരിക്കും.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മാനേജര്‍ ഇന്‍ ചാര്‍ജ് ദീപക് ദാസ്, ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ പി കെ രാഗേഷ്, ഷമീമ ടീച്ചര്‍, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, സിയാദ് തങ്ങള്‍, സുരേഷ് ബാബു എളയാവൂര്‍ കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, എന്‍ സുകന്യ, പി വി ജയസൂര്യന്‍, കെ പി അനിത, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി സാജു,  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി പി വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post