ഫോഗ്‌സി മിഡ്ലൈഫ് കമ്മിറ്റി ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്ത ഡോ. പി ഷൈജസിന് സ്വീകരണം നൽകി


കണ്ണൂർ :-
കണ്ണൂർ കിംസ്റ്റ് ഹോസ്പിറ്റലിൽ ഗൈനെക്കോളജിയുടെ ദേശീയ സംഘടനായ ഫോഗ്‌സിയുടെ ദേശീയ ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്ത കിംസ്റ്റ് ഹോസ്പിറ്റലിലെ ഗൈനക് ലാപ്പറോസ്കോപിക് സർജൻ കൂടിയായ ഡോ. പി ഷൈജസിന് സ്വീകരണം നൽകി. 

ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ കെ പ്രമോദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ. അബ്ദുൾ വഹാബ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ. കെ കെ സുധാകരൻ പൊന്നാടയണിയിച്ചു. ഡോ. എം വിനോദ്‌കുമാർ ഉപഹാരം കൈമാറി. 

ഡോ. കെ ടി അനിത, ഡോ. നീതി ബി നായർ, ഡോ. ആഷിക് കെ, ഡോ. മുഹമ്മദ് റസ്‌മി, ഡോ. മീനു സുരേഷ്, നിതിൻ പവിത്രൻ, എന്നിവർ ആശംസകൾ നേർന്നു. മാധവറാവു സിന്ധ്യ ട്രസ്റ്റ് മാനേജർ ജോഷിൽ കെ പി, ഹോസ്പിറ്റൽ സ്റ്റാഫുകളായ ടി എം ആസാദ്, ജാനറ്റ് മാർട്ടിൻ, സ്നേഹലത മനോജ് എന്നിവർ പൊന്നാടയണിയിക്കുകയും ചെയ്തു. 

ചടങ്ങിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എൻ രാധാകൃഷ്ണൻ സ്വാഗതവും ഡോ. പി ഷൈജസ് നന്ദിയും പറഞ്ഞു.

Previous Post Next Post