കണ്ണൂർ:- കണ്ണൂർ ചാലാട് ഒൻപത് വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് കുഴിക്കുന്ന് അവന്തിക (9) ആണ് മരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദുരൂഹ മരണത്തിന് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.