''വിദ്യാർത്ഥികൾക്ക് കോവിഡ് സപ്പോർട്ടിംഗ് സ്കോളർഷിപ്പ് ധനസഹായം " സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശങ്ങൾ


കണ്ണൂർ :-
വിദ്യാർത്ഥികൾക്ക് കോവിഡ് സപ്പോർട്ടിംഗ് സ്കോളർഷിപ്പ് ധനസഹായം എന്ന ത രത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. ഇതേതുടർന്ന് നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളു മാണ് കബളിക്കപ്പെട്ടത്. വ്യാജ സന്ദേശങ്ങളുടെ നിജസ്ഥിതി അറിയാതെ പേര് രജിസ്റ്റർ ചെയ്യാനായി അക്ഷയ കേന്ദ്രങ്ങളിലേക്ക് ആളുകളെത്തുകയാണ്.

 കോവിഡ് സപ്പോർട്ടിംഗ് സ്കീ മെന്ന പേരിൽ കേന്ദ്ര സർക്കാരി ന്റെ പദ്ധതിയുണ്ടെന്നും ഇത് പ്ര കാരം വിദ്യാർത്ഥികൾക്ക് പ ത്തായിരം രൂപ ധനസഹായം ലഭിക്കുമെന്നുമാണ് ഒരു പ്രചാര ണം. ഒന്നാം ക്ലാസു മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് പ ണം ലഭിക്കുമെന്നും ഇതിനായി അക്ഷയ കേന്ദ്രങ്ങളിൽ അപേ ക്ഷ സമർപ്പിക്കാമെന്നുമാണ് സോഷ്യൽ മീഡിയയിൽ വ്യാപ കമാകുന്ന സന്ദേശം. ഇത് വിശ്വ സിച്ച് നിരവധി പേരാണ് അക്ഷ യ കേന്ദ്രങ്ങളിൽ ആവശ്യമായ രേഖകളുമായി എത്തുന്നത്.

കോവിഡ് ബാധിച്ച പട്ടിക ജാതി കുടുംബങ്ങൾക്കായി സർ ക്കാരിൽ നിന്നും പട്ടികജാതിവർ ഗവകുപ്പ് വഴി അയ്യായിരം രൂപ നൽകുന്നുവെന്നാണ് പ്രചരിച്ച മറ്റൊരു സന്ദേശം. ആരോഗ്യഇൻഷുറൻസിനായി അക്ഷയ കേന്ദ്രങ്ങളിൽ അപേക്ഷ സ്വീക രിക്കുന്നുവെന്ന് സോഷ്യൽ മീ ഡിയയിൽ പ്രചരിച്ചിരുന്നതിനെ തുടർന്ന് അക്ഷയ കേന്ദ്രങ്ങൾ ക്ക് വലിയ പ്രയാസമുണ്ടാക്കിയി രുന്നു. കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് കാലത്തായിരു ന്നു ഇത്തരം സന്ദേശങ്ങളുടെ തു ടക്കം. ഇത്തരം പ്രചാരണങ്ങ ളൊക്കെ സോഷ്യൽ മീഡിയ യിൽ നടത്തുന്നത് അക്ഷയ ലോ ഗോയോടു കൂടിയാണ്. മാത്രമല്ല ഐടി മിഷൻ ലോഗോയും ദുരുപ യോഗം ചെയ്യുന്നുണ്ട്. 

വ്യാജ സന്ദേശങ്ങൾ വ്യാപകമായതോടെ അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെ ട്ട് അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയിസ് ബന്ധപ്പെട്ടവർ പരാതി നൽകിയിരുന്നു. ഇ തരത്തിൽ പല തരത്തിലുള്ള വ്യാജ സന്ദേശങ്ങളാണ് പല ആ നുകൂല്യങ്ങളുടെയും സഹായ ങ്ങളുടെയും പേരിൽ വ്യാപകമാ യി പ്രചരിക്കുന്നത്. 

സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വ്യാജ സന്ദേശ ങ്ങളിൽ ജനങ്ങൾ വഞ്ചിതരാക രുതെന്ന് അധികൃതർ അറിയിച്ചു. ഡാറ്റാ ശേഖരണവും തട്ടിപ്പുമാ ണ് ഇതിന് പിന്നിലുള്ള സംഘ ങ്ങളുടെ ലക്ഷ്യമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Previous Post Next Post