കൊളച്ചേരി :- KSSPA കൊളച്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ കോവിഡ് പ്രതിരോധ ഫണ്ടിൽ നിന്നും മയ്യിൽ നണിയൂർ നമ്പ്രത്തെ മാട്ടുമ്മൽ ഹൗസിൽ അജിത് കുമാറിന് ധനസഹായം നല്കി.
കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി ജീർണ്ണാവസ്ഥയിലായ വീടിന്റെ താല്കാലിക അറ്റകുറ്റപണിക്കാണ് ഫണ്ട് കൈമാറിയത്.
കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് പി.കെ.പ്രഭാകരൻ മാസ്റ്റർ നേതൃത്വം നൽകി. കെ.സി.രാജൻ മാസ്റ്റർ, പി.ശിവരാമൻ (KSSPA മയ്യിൽ മണ്ഡലം പ്രസിഡണ്ട്), കെ.പി.ചന്ദ്രൻ മാസ്റ്റർ, ടി.എം.ഇബ്രാഹിം ( ബൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട്), സുനിൽ കൊയിലേരിയൻ, കെ.കെ.അബ്ദുള്ള, രമേശൻ അരിയേരി എന്നിവർ പങ്കെടുത്തു.