ലോക്ക്ഡൗണില്‍ കടകള്‍ തുറക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയും വ്യാപാരി വ്യവസായി ഏകോപന സമിതിയുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു. നാളെ നടത്താന്‍ തീരുമാനിച്ചിരുന്ന കടതുറക്കല്‍ സമരത്തില്‍ നിന്ന് പിന്മാറിയതായും വ്യാപാരികള്‍ അറിയിച്ചു.