മയ്യിൽ :- മാസങ്ങളായി നോക്കുകുത്തിയായി നിന്ന വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിനു മുന്നിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിച്ചു.
കെ സുധാകരൻ എം പി യുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഈ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.2020 സെപ്തംബറിൽ ആരംഭിച്ച നിർമ്മാണ പ്രവൃത്തി 2021 ജനുവരിയിൽ പണികളെല്ലാം പൂർത്തിയായതാണ്.തുടർന്ന് ലൈറ്റ് തെളിയിക്കാനാവശ്യമായ തുടർ നടപടികൾ സ്വീകരിക്കാത്തത് മൂലം ലൈറ്റ് മാസങ്ങളായി പ്രകാശിതമായില്ല.
ഇത് പ്രദേശവാസികൾക്കിടയിൽ ചർച്ചയാവുകയും 'കൊളച്ചേരി വാർത്തകൾ online ' ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന ബന്ധപ്പെട്ടവർ തുടർ നടപടികൾ വേഗത്തിലാക്കി ലൈറ്റ് കത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി.
അങ്ങനെ ഇന്നലെ മയ്യിൽ KSEB യിൽ നിന്നും ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ നൽകിയതോടെ വേളം ക്ഷേത്ര പരിസരം പ്രകാശ പൂരിതമായി.