കണ്ണൂർ: -കൂടുതല്‍ പേര്‍ക്ക് വാക്സിനേഷന് ലഭ്യമാക്കുന്നതിനായി കണ്ണൂർ ജില്ലയില്‍ ശനിയാഴ്ച 25000 ഡോസ് കോവിഷില്‍ഡ് വാക്സിന് എത്തി. ഇവ ശനി, ഞായര്‍ ദിവസങ്ങളിലായി എല്ലാ വാക്സിനേഷന് സെന്ററുകളിലും എത്തിക്കും. തിങ്കളാഴ്ച 110 കേന്ദ്രങ്ങളില്‍ നിന്ന് വാക്സിന് നല്‍കും. 10 ശതമാനം വീതം ഓണ്‍ലൈനായി ബുക്ക് ചെയ്ത് അപ്പോയ്ന്റ്മെന്റ് ലഭിച്ചവര്‍ക്കും ജോലി / പഠന ആവശ്യാര്‍ഥം വിദേശത്തേക്ക് പോകുന്നതിനായി രജിസ്റ്റര്‍ ചെയ്ത് ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി അപ്പോയ്ന്റ്മെന്റ് ലഭിച്ചവര്‍ക്കുമാണ്. സ്പോട്ട് രജിസ്ട്രേഷനിലൂടെ 40 ശതമാനം വീതം ഫസ്റ്റ് ഡോസ് മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സെക്കന്റ് ഡോസ് ലഭിക്കേണ്ട 18 വയസിനു മുകളിലുള്ളവര്‍ക്കുമാണ് വിതരണം ചെയ്യുന്നത്.
സ്പോട്ട് വാക്സിനേഷന് പോകുന്നവര്‍ അതാത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്മെന്റ് എടുത്ത് വാക്സിന് ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന് കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. വാക്സിനേഷന് കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.
25000 ഡോസ് കോവിഷീല്‍ഡ് വാക്സിന് പുറമെ 3000 ഡോസ് കോവാക്സിനും സ്റ്റോക്കുണ്ട്. ഇതിനായി അടുത്ത ദിവസങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച്
1500 പേര്‍ക്ക് ഒന്നാം ഡോസ് നല്‍കും. ഇവര്‍ക്ക് രണ്ടാം ഡോസ് നല്‍കുന്നതിനായി ബാക്കിയുള്ള 1500 ഡോസ് മാറ്റിവെക്കും. പൊതുജങ്ങള്‍ ആദ്യത്തെയും രണ്ടാമത്തെയും വാക്സിന് എടുത്തതിനു ശേഷം ഓരോ പ്രാവശ്യവും സര്‍ട്ടിഫിക്കറ് ജനറേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായില്ലെങ്കില്‍ അന്ന് തന്നെ അതത് വാക്സിനേഷന് കേന്ദ്രത്തെ സമീപിക്കേണ്ടതാണ്.