കൊളച്ചേരി :- യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗൃഹാങ്കണ ആദര സദസ്സിൻ്റെ ഉദ്ഘാടനം കൊളച്ചേരിയിൽ നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കൊളച്ചേരിയിലെ മികച്ച നാടക കലാകാരനായ എം വി ജി നമ്പ്യാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
വി വി ശ്രീനിവാസൻ മാസ്റ്ററ് അദ്ധ്യക്ഷത വഹിച്ചു. യുവകലാശക്തി ജില്ലാ പ്രസിഡൻ്റ് അഡ്വക്കറ്റ് പി അജയകുമാർ സ്വാഗതവും അരുൺകുമാർ. പി എം നന്ദിയും പറഞ്ഞു.ടി പ്രകാശൻ മാസ്റ്റർ, പി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.