ചാല ബൈപാസിൽ വീണ്ടും ടാങ്കർ ലോറി അപകടം

 

കണ്ണൂര്‍-തലശ്ശേരി ദേശീയപാതയിലെ ചാല ബൈപാസില്‍  വീണ്ടും ടാങ്കര്‍ ലോറി അപകടം. ചാലക്കുന്നിനു സമീപമാണ് അപകടം ഉണ്ടായത്. 

കനത്ത മഴയുള്ള സാഹചര്യത്തില്‍ റോഡില്‍ നിന്നും ടാങ്കര്‍ തെന്നിമാറിയതാണ് അപകടകാരണം. 

ടാങ്കറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ആണ് അപകടത്തില്‍പ്പെട്ടത്. സ്റ്റിയറിംഗ് ലോക്ക്  ആയതാണ് അപകടകാരണം എന്നാണ് കരുതുന്നത്. ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്.

Previous Post Next Post