ചക്കരക്കൽ :- പൊതുവാച്ചേരി മണി ക്കീൽ അമ്പലം റോഡിലെ കനാലിൽ യുവാവിന്റെ ജഡം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി. കുറച്ച് ദിവസങ്ങൾക്ക് മുന്നിൽ ചക്കരക്കല്ലിൽ നടന്ന മരമോഷണവുമായി ബന്ധപ്പെട്ടുള്ള ഊഹാ ബോഹങ്ങളും , ഒരു യുവാവിന്റെ തിരോധാനവുമായി ബന്ധമുണ്ടെന്നാണ് പോലീസ് ഭാഷ്യം,
മൃതദേഹം കണ്ടെത്തിയ കനാലിൽ സ്ഥിരമായി മാലിന്യം കൊണ്ടിട്ടുട്ടാകുമ്പോഴുള്ള വാസനയായിരിക്കും എന്ന് കരുതിയ സമീപ വാസികൾ ഇന്ന് കാലത്ത് പോയി നോക്കുകയും, ഈ സമയത്ത് തന്നെ പോലീസ് എത്തുകയും തിരച്ചിലിനൊടുവിൽ ഒരു ചാക്ക് കെട്ട് കണ്ടെത്തുകയും, ഒരു കാൽ പുറത്ത് കാണുന്ന വിധത്തിലായിരുന്നു ദുർഗന്ധം വമിക്കുന്ന മൃതദേഹം കാണപ്പെട്ടത്. ആഴം ചെന്ന കനാലിൽ നിറയെ കാട് മൂടിയ നില യിലുമാണ്.
സംഭവമറിഞ്ഞ് ‘ പ്രദേശത്ത് ധാരാളം പേർ എത്തിച്ചേർന്നിറ്റുണ്ട്. മൃതദേഹം പുറത്തെടുക്കാൻ ഫയർഫോഴ്സിന്റെ സഹായം തേടിയിറ്റുണ്ട്.