പുതിയതെരു:-ബിജെപി അഴീക്കോട് മണ്ഡലം മുൻ ജനറൽ സെക്രട്ടറി ചിറക്കൽ ഓണപ്പറമ്പിലെ പള്ളിപ്പുറത്ത് പ്രകാശൻ (55) നിര്യാതനായി. ഇന്ന് പുലർച്ചെയാണ് അന്ത്യം.
.ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു.
ചിറക്കൽ പുഴാതിയിലെ പള്ളിപ്പുറത്ത് വീട്ടിൽ പരേതരായ നാരായണൻ നായർ - ജാനകി ദമ്പതികളുടെ മകനാണ്.
ഭാര്യ:സുജാത (ബിജെപി കണ്ണൂർ ജില്ലാകമ്മിറ്റി അംഗം)
മക്കൾ: വൈശാഖ്,നീതു
മരുമകൻ:കൃഷ്ണപ്രസാദ്
സഹോദരങ്ങൾ: ജയരാജൻ, പ്രമീള,പ്രസീത, പരേതരായ രഘുനാഥൻ, ഉണ്ണികൃഷ്ണൻ
മൃതദേഹം പുതിയതെരു കെ.ജി.മാരാർ സ്മാരക വായനശാലയിൽ പൊതുദർശനത്തിന് വെച്ചു. പള്ളിപ്പുറത്ത് പ്രകാശൻ്റെ നിര്യാണത്തിൽ ബിജെപി ജില്ലാകമ്മിറ്റി, അഴീക്കോട് മണ്ഡലം കമ്മിറ്റി,പട്ടേൽറോഡ് കെ.ജി.മാരാർ വായനശാലകമ്മിറ്റി, ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങി വിവിധ കമ്മിറ്റികൾ അനുശോചിച്ചു.