മയ്യിൽ:-കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനിയുടെ ഓണക്കിറ്റ് വിതരണോദ്ഘാടനം നബാർഡ് എജി എം.ജിഷിമോൻ നിർവഹിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ.പത്മനാഭൻ കിറ്റ് ഏറ്റുവാങ്ങി. ആദ്യ വിൽപനയും അധ്യക്ഷതയും കുറ്റ്യാട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റജി നിർവഹിച്ചു.
കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസേഴ്സ് കമ്പനി ചെയർമാൻ വി.ഒ. പ്രഭാകരൻ, ഡയരക്ടർമാരായ പി.വി.ഗംഗാധരർ, എൻ.ബാലകൃഷ്ണൻ, കെ.കെ.ഗോപാലൻ, കെ.കെ.പുരുഷോത്തമൻ, കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
കുറ്റ്യാട്ടൂർ മാങ്കോ പ്രൊഡ്യൂസർ കമ്പനി ഓണക്കിറ്റുമായി വീടുകളിൽ എത്തുന്നു. കുറ്റ്യാട്ടൂരിൻ്റെ തനത് ഉപ്പന്നമായ കുറ്റ്യാട്ടൂർ മാങ്ങ അച്ചാറും, കറി മാങ്ങാ ചിപ്സും, അട മാങ്ങയും, ജൈവീകമായി ഉല്പാദിപ്പിച്ചതും 100 ശതമാനം തവിടോട് കൂടിയതും, 80 ശതമാനം 60 ശതമാനം തവിടോട് കൂടിയതുമായ പൊന്മണി, ഉമ, ജ്യോതി, സംപൂർണ്ണ എന്നീ നെല്ലിനങ്ങളുടെ പ്രാദേശികമായി ഉപ്പാദിപ്പിച്ച അരിയുമാണ് വിപണനത്തിനു തയ്യാറായിട്ടുള്ളത്.