കൊളച്ചേരി: - ഈ മഹാമാരിക്കാലത്ത് നമ്മുടെ കുട്ടികൾക്ക് പിന്തുണയും പ്രോത്സാഹനവുമായി രക്ഷിതാക്കളും പൊതു സമൂഹവും ഉണ്ടാവണമെന്നും അതിനായി മന:ശാസ്ത്രപരമായ സമീപനമാണ് പുലർത്തേണ്ടതെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ മക്കൾക്കൊപ്പം രക്ഷാകർതൃ ബോധവല്ക്കരണ പരിപാടിയിൽ അഭിപ്രായമുയർന്നു.പഠനത്തോടൊപ്പം കുട്ടികളുടെ കായിക -മാനസിക വളർച്ചയിലും ശ്രദ്ധ ഉണ്ടാവേണ്ടതുണ്ട്. ചർച്ചയിൽ പങ്കെടുത്തവർ കുട്ടികൾക്ക് ഉണ്ടായ മാറ്റങ്ങളും ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ചു.
കൊളച്ചേരി പഞ്ചായത്തുതല ഉദ്ഘാടനം ഇ.പി.കെ.എൻ എസ് എ എൽ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ഗൂഗ്ൾ മീറ്റിൽ നടന്നു.
ഗ്രാമപഞ്ചായത്ത് മെമ്പർ കെ. പ്രിയേഷിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻറ് കെ.പി.അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ബാലസുബ്രഹ്മണ്യൻ, എസ് എസ് ജി ചെയർമാൻ പി.പി.കുഞ്ഞിരാമൻ,
പി.ടി.എ പ്രസിഡൻ്റ് ടി.വി.സുമിത്രൻ, മദേർസ് ഫോറം പ്രസിഡൻ്റ് രേഖ.വി. എന്നിവർ ആശംസ നേർന്നു.എം.കെ.ഹരിദാസൻ ക്ലാസ്സെടുത്തു.പി.സൗമിനി ടീച്ചർ, അനീഷ് കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.പ്രധാന അധ്യാപകൻ വി.വി.ശ്രീനിവാസൻ വിശദീകരണം നടത്തി.വി.വി. രേഷ്മ ടീച്ചർ നന്ദി പറഞ്ഞു.