മയ്യിൽ: മലബാർ ദേവസ്വം ജീവനക്കാരുടെ മക്കളിൽ എസ് എസ് എൽ സി മുഴുവൻ എ+ വാങ്ങിയ എ.വി. ഗോകുൽ പദ്മനാഭന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി. ഐ.ടി.യു) മയ്യിൽ ഏരിയ കമ്മിറ്റി അനുമോദിച്ചു.
യൂനിയൻ്റെ വകയായുള്ള ഉപഹാരം ജില്ലാ വൈസ് പ്രസിഡൻറ് ടി.കെ.സുധി അഴിക്കോട് നല്കി. കെ.പ്രദീഷ് വേളത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി , എൻ.രാധാകൃഷണൻ, എ.വി.മനോഹരൻ, കെ.എം.നാരായണവാര്യർ എ.വി.ഗോവിന്ദൻ.ടി.എ.വേണുഗോപാലൻ എന്നിവർ സംസാരിച്ചു - എൻ.വി.ലതീഷ് സ്വാഗതവും കെ.എം.സജീ വൻ നന്ദിയും പറഞ്ഞു