കൊളച്ചേരി:- കോവിഡ് മഹാമാരി മൂലം പ്രയാസത്തിലായ കലാകാരന്മാരുടെ കുടുംബത്തിന് സ്റ്റേജ് ആർട്ടിസ്റ്റ് &വർക്കഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) കൊളച്ചേരി യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു.
മുതിർന്ന അംഗം അനന്തൻ നമ്പ്യാർ മേച്ചേരി ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി വത്സൻ കൊളച്ചേരി, യൂനിറ്റ് പ്രസിഡൻ്റ് കെ.വി ശങ്കരൻ ,സെക്രട്ടറി അശോകൻ കൊളച്ചേരി, ജയപ്രകാശ് മദനൻ മാസ്റ്റർ, വിനോദ് എന്നിവർ നേതൃത്വം കൊടുത്തു.