പ്രവാസികൾക്ക് ആശ്വാസം, ഇന്ത്യക്കാർക്ക് പ്രവേശനാനുമതി നൽകി യുഎ ഇ



 

 


അബുദാബി : കോവി‍ഡ്19 വാക്സിനേഷൻ പൂർത്തിയാക്കിയ ഇന്ത്യയിൽ നിന്നടക്കം താമസ വീസക്കാർക്ക് ഈ മാസം 5 മുതൽ യുഎഇയിലേയ്ക്ക് തിരിച്ചുവരാം. യുഎഇ ദേശീയ ദുരന്ത നിവാരണ സമിതി (എൻസിഇഎംഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യ കൂടാതെ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും യുഎഇയിലേക്കു തിരിച്ചെത്താമെന്ന് വ്യക്തമാക്കി.


യുഎഇ അംഗീകരിച്ച വാക്സീൻ രണ്ടാം ഡോസ് കഴിഞ്ഞ് 14 ദിവസം പൂർത്തിയാക്കിയിരിക്കണം. കൂടാതെ, വാക്സിനേഷൻ സർട്ടിഫിക്കറ്റും കൈയിൽ കരുതണം. പുതിയ നിയമം ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഗുണകരമാകും.

Previous Post Next Post