ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി; കടകള്‍ എല്ലാ ദിവസവും തുറക്കും പ്രഖ്യാപനം നാളെ


സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ തീരുമാനം. ടി.പി.ആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങള്‍ മാറ്റി. ശനിയാഴ്ചയിലെ ലോക്ഡൗണ്‍ ഒഴിവാക്കും. വാരാന്ത്യ ലോക്ഡൗണ്‍ ഇനി ഞായറാഴ്ച മാത്രമായിരിക്കും.

തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും കടകള്‍ തുറക്കും. ഒരാഴ്ചയിലെ രോഗികളുടെ എണ്ണം നോക്കിയാണ് ഇനി മേഖല നിശ്ചയിക്കുക. ആയിരത്തില്‍ എത്ര പേരാണ് രോഗികള്‍ എന്ന അടിസ്ഥാനത്തിലായിരിക്കും രോഗവ്യാപനം കണക്കാക്കുക. കൂടുതല്‍ രോഗികള്‍ ഉള്ള സ്ഥലങ്ങളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. കുറവുള്ള സ്ഥലങ്ങളില്‍ ഇളവുണ്ടാവും.




Previous Post Next Post